Hello,This is me!

Aliazar

Creative Graphic Designer Photography is my passion Proffesional Web Designer

Monday, 28 November 2016

Graphic Design & DTP


ആദ്യമായി ഡെസ്ക് ടോപ് പബ്ലിഷിംഗിന്റെയും ഗ്രാഫിക് സൈനിംഗിന്റെയും നിര്‍വ്വചനം എന്താണെന്നു നോക്കാം.

ഡെസ്ക് ടോപ് പബ്ലിഷിംഗ് : കമ്പ്യൂട്ടറും പ്രത്യേക തരം സോഫ്റ്റ്വെയറും ഉപയോഗിച്ച് റ്റെക്സ്റ്റുകളും ഗ്രാഫിക്സും സംയോജിപ്പിച്ച് പുസ്തകങ്ങള്‍, ന്യൂസ് ലെറ്റര്‍, ബ്രോഷര്‍ മുതലായ ഡോകുമെന്റുകള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനത്തെ ഡെസ്ക് ടോപ് പബ്ലിഷിംഗ് അഥവാ ഡി.റ്റി.പി എന്നു പറയുന്നു.
Desktop publishing is the process of using the computer and specific types of software to combine text and graphics to produce documents such as newsletters, brochures, books, etc.

ഗ്രാഫിക് ഡിസൈനിംഗ് :
റ്റെക്സ്റ്റുകളും ഗ്രാഫിക്സും സംയോജിപ്പിച്ച് ലോഗോ, ന്യൂസ് ലെറ്റര്‍, ബ്രോഷര്‍, പോസ്റ്റര്‍, പരസ്യ ഫലകങ്ങള്‍ തുടങ്ങി ഏതു ദ്രിശ്യ മാധ്യമങ്ങളുടെയും രൂപ കല്പനയിലൂടെ ഫലപ്രദമായ സന്ദേശം കൈമാറുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന കലയാ‍ണ് ഗ്രാഫിക് ഡിസൈനിംഗ്.
Graphic design is the process and art of combining text and graphics and communicating an effective message in the design of logos, graphics, brochures, newsletters, posters, signs, and any other type of visual communication.

(നാം ടൈപ്പ് ചെയ്യുന്ന അക്ഷരക്കൂട്ടങ്ങളെയാണു റ്റെക്സ്റ്റ് എന്നു പറയുന്നതെന്നു അറിയാമല്ലോ; ഗ്രാഫിക്സ് എന്നാല്‍ രൂപങ്ങള്‍, ചിത്രങ്ങള്‍ എന്നിവയൊക്കെ ആണെന്നും).


ഇനി ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ എന്താണെന്നു നോക്കാം.
ഡെസ്ക് ടോപ് പബ്ലിഷേഴ്സും ഗ്രാഫിക് ഡിസൈനേഴ്സും ഡിസൈനര്‍മാര്‍ അല്ലാത്തവരും ഡോകുമെന്റുകള്‍ നിര്‍മ്മിക്കുന്നതിനും വിഷ്വല്‍ കമ്മ്യൂനിക്കേഷന്‍ സാ‍ധ്യമാക്കുന്നതിനുമായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിനെ ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ എന്നു വിളിക്കുന്നു.

ഉദാഹരണം: ജോണ്‍ അവന്റെ ക്ലബ്ബിന്റെ ന്യൂസ് ലെറ്റര്‍ ഡി.റ്റി.പി ചെയ്യുന്നത് മൈക്രോസോഫ്റ്റ് പബ്ലിഷര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ്. എന്നാല്‍ മലയാള മനോരമയിലെ പ്രൊഫഷണല്‍സ് അഡോബി ഇന്‍ഡിസൈന്‍ ഉപയോഗിക്കുന്നു. ഇവിടെ മൈക്രോസോഫ്റ്റ് പബ്ലിഷറും അഡോബി ഇന്‍ഡിസൈനും ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ ആണ്.
പ്രൊഫഷണല്‍ ഡി.റ്റി.പി സോഫ്റ്റ്വെയറിനെക്കുറിച്ച് വിശദമായ പഠനം പിന്നീട് വരുന്നുണ്ട്.
(കുറിപ്പ്: Adobe എന്നതിന്റെ ശരിയായ ഉച്ചാരണം അഡോബി എന്നാണ്. പലരും പറയുന്നതു പോലെ അഡോബ് എന്നല്ല.a·do·be [a dobee])


ഡെസ്ക് ടോപ് പബ്ലിഷിംഗ് എവിടെ ഉപയോഗിക്കുന്നു?
ഗ്രാഫിക് ഡിസൈന്‍ സെന്ററുകള്‍, ഏതു തരത്തിലുമുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍, പ്രിന്റിംഗ് പ്രെസ്സ് എന്നുവേണ്ട വീട്, സ്കൂള്‍, ബ്യൂറോകള്‍, സര്‍വ്വീസ് ഏജന്‍സികള്‍ തുടങ്ങി എവിടെയൊക്കെ ബിറ്റ്നോട്ടീസ്, ബിസിനസ്സ് കാര്‍ഡ് മുതല്‍ പരസ്യബോഡുകള്‍ വരെയുള്ള പ്രിന്റഡ് കമ്മ്യൂനിക്കേഷന്‍ സാമഗ്രികള്‍ ആവശ്യമാണോ അവിടെയെല്ലാം ഡെസ്ക് ടോപ് പബ്ലിഷിംഗും ഡി.റ്റി.പി സോഫ്റ്റ്വെയറും ഉപയോഗിക്കാം. എന്നാല്‍ ഓരോ വശ്യങ്ങള്‍ക്കനുസരിച്ച് ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയറിനു മാറ്റം വരും. വീട്ടാവശ്യങ്ങള്‍ക്കും ചെറിയ ബിസിനസ്സ് ഫേമുകള്‍ക്കും വേണ്ടി ഡിസൈനര്‍മാര്‍ അല്ലാത്തവര്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള സോഫ്റ്റ്വെയര്‍ പാക്കേജ് ഉണ്ട്. എന്നാല്‍ ഫ്രീലാന്‍സ് ഗ്രാഫിക് ഡിസൈനേഴ്സ്, ഗ്രാഫിക് ഡിസൈനിംഗ് കമ്പനികള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, പ്രിന്റിംഗ് പ്രെസ്സ് തുടങ്ങിയവര്‍ക്കായി ഹൈ എന്‍ഡ് പ്രൊഫെഷണല്‍ ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ പാക്കേജുകള്‍ വിപണിയിലുണ്ട്. അവ ഏതെല്ലാമാണെന്ന് നമുക്ക് വഴിയേ മനസ്സിലാക്കാം.

Credit Ziya 
Unknown

Waiting for your comment and feedback...

0 comments:

ALIAZAR
+919744285222
EKM, Kerala

SEND ME A MESSAGE