Hello,This is me!

Aliazar

Creative Graphic Designer Photography is my passion Proffesional Web Designer

Tuesday, 2 May 2017

PURPOSE OF KEYWORD IN RESUME / BIO-DATA / CV


Tips to increase the likelihood of getting to the top of the list of applications filtered by the Applicant Tracking System (ATS).

കീവേഡ് ഇല്ലാതെന്ത് റെസ്യൂമെ. എടിഎസിന്റെ പ്രീതി പിടിച്ചുപറ്റുന്ന റെസ്യൂമെകള്‍ക്കേ ഇനി രക്ഷയുള്ളു. എന്താണീ എടിഎസ് ?



റെസ്യൂമെ - ജോലിയിലേക്കു വാതില്‍ തുറന്നു തരുന്ന താക്കോല്‍. എടിഎസിന്റെ പ്രീതി പിടിച്ചുപറ്റുന്ന സെസ്യൂമെകള്‍ക്കേ ഇനി രക്ഷയുള്ളൂ എന്നതാണ് ഈ രംഗത്തെ പുതിയ വാര്‍ത്ത.


എന്താണീ എടിഎസ് ? 

ആപ്ലിക്കന്റ് ട്രാക്കിങ് സോഫ്റ്റ് വെയര്‍. റെസ്യൂമെകള്‍ തരംതിരിച്ചു മികച്ചവ കണ്ടെത്തി കമ്പനിയുടെ ശ്രദ്ധയില്‍ പെടുത്തും പക്ഷെ എങ്ങനെ ?

കീവേഡുകള്‍ വെച്ചാണ് എടിഎസിന്റനെ പ്രവര്‍ത്തനം. ഉദാഹരണം ഐ.ടി. കമ്പനിയില്‍ 'ജാവ' വിദഗ്ധരെ വേണം. റെസ്യൂമെകളില്‍ എടിഎസ് 'ജാവ' എന്ന വാക്ക് തിരയും. ഇതുള്ളവ മാത്രം തിരഞ്ഞെടുക്കും.

ശരിയായ കീവേഡുകളാകും ഇനിമുതല്‍ റെസ്യൂമെ പരീക്ഷയുടെ ആദ്യഘട്ടത്തില്‍ നമ്മെ രക്ഷിക്കുക. കാലത്തിനനുസരിച്ചുള്‌ല ഈ മാറ്റങ്ങള്‍ അറിയണം.


വേണം പ്രഫഷണല്‍ ലേഔട്ട്

കലാപരമായ ഫോണ്ടുകള്‍ ഏറെ വേണ്ട. ഏരിയല്‍, ടൈംസ് ന്യൂ റോമന്‍, വെര്‍ഡാന തുടങ്ങിയവ ഉപയോഗിക്കാം. 10.5 - 12 പോയിന്റ് ഫോണ്ടാകാം. എല്ലാ വശത്തും ഒരിഞ്ചു വീതം മാര്‍ജിന്‍ വേണം. വെള്ളപേപ്പര്‍ മതി. കാണുമ്പോള്‍ പ്രഫഷനല്‍ ലുക്ക് തോന്നുന്ന ലേഔട്ട് ഉറപ്പാക്കാം.

ഹെഡറില്‍ ഇവയൊക്കെ
മുകളില്‍ വ്യക്തിഗത വിവരങ്ങള്‍ - പെര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍, വിലാസം എന്നിവ കൊടുക്കാം. രണ്ടാമതായി ഒരു ഒബ്‌ജെക്ടീവ് നല്‍കാം. അപേക്ഷിച്ചിരിക്കുന്ന കമ്പനിയില്‍ എന്തെല്ലാം കാര്യങ്ങള്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുമെന്ന് ഒന്നോ രണ്ടോ വരിയില്‍ വ്യക്തമാക്കാം.


സ്‌കില്‍സ് & എബിലിറ്റീസ് 

ജോലിക്കു പരിഗണിക്കുന്നവര്‍ ഒരു പക്ഷെ ആദ്യം ശ്രദ്ധിക്കുക 'സികില്‍സ് & എബിലിറ്റീസ്' എന്ന ഭാഗമാകും. ഈ ജോലിക്കു പരിഗണിക്കത്തക്കവിധമുള്ള കഴിവുകള്‍, സാങ്കേതിക ജ്ഞാനം, ഉപയോഗപ്പെടുന്ന മറ്റു ശേഷികള്‍ എന്നിവ എഴുതാം. സ്‌കൂളില്‍ ഓട്ടമല്‍സരിത്തിനു സമ്മാനം കിട്ടിയ കാര്യമൊന്നും എഴുതേണ്ടതില്ലതാനും.

റെസ്യുമി സമ്മറി സ്‌റ്റേറ്റ്‌മെന്റ്

നിങ്ങളുടെ കഴിവുകളുടെയും തൊഴില്‍പരിചയത്തിന്റെയും ആകെത്തുകയാണ് റെസ്യൂമെ സമ്മറി സ്റ്റേറ്റ്‌മെന്റ്. ഒബ്‌ജെക്ടീവ് പോലെ തന്നെ കഴിവതും ഒന്നോ രണ്ടോ വരി മാത്രം. ഉദാ 'മൂന്നു വര്‍ഷം തൊഴില്‍ പരിചയമുള്ള എച്ച് ആര്‍ മാനേജര്‍, ഐഐഎമ്മില്‍ നിന്ന് എംബിഎ നേടിയിട്ടുണ്ട്'.

മുന്‍പരിചയം, യോഗ്യതകള്‍

എക്‌സ്പീരിയന്‍സ് & ക്വാളിഫിക്കേഷന്‍സ് എന്നു ടൈറ്റില്‍ നല്‍കാം. ഏറ്റവും ഒടുവില്‍ ചെയ്ത ജോലി ആദ്യം പറയണം. എവിടെയൊക്കെ ജോലി ചെയ്തു. എത്ര നാള്‍ തുടങ്ങിയ വിവരങ്ങല്‍ വേണം. വഹിച്ച തസ്തികകള്‍, അവയില്‍ നിര്‍വഹിച്ച ചുമതലകള്‍ തുടങ്ങിയവ ബുള്ളറ്റ് രൂപത്തില്‍ നല്‍കാം.


സിവി വേറെ

റെസ്യൂമെയും സിവിയും (കരിക്കുലം വിറ്റയ്) ആവശ്യപ്പെടുന്ന തൊഴില്‍ മേഖലകള്‍ രണ്ടാണ്. നിങ്ങള്‍ ഡ്രില്ലിങ് വിദഗ്ധനാണെങ്കില്‍ കമ്പനിക്ക് നിങ്ങള്‍ സ്‌കൂളില്‍ നേടിയ സമ്മാനങ്ങളെക്കുറിച്ചറിയേണ്ട. ഡ്രില്ലിങ്ങിലെ മികവ് വ്യകത്മാക്കുന്ന ഹ്രസ്വ റെസ്യൂമെ മതി. മറിച്ച്, ഒരു ഗവേഷകന്റെ കാര്യത്തില്‍ വളരെ ആഴത്തില്‍ അറിയാന്‍ സ്ഥാപനത്തിനു താല്‍പര്യമുണ്ടാകും. ഇത്തരം സന്ദര്‍ഭത്തില്‍ വിശദമായ സിവി തയാറാക്കാം.

ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

1. തെറ്റുകള്‍ അരുത്. അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും നമ്മെക്കുറിച്ചു മോശം ധാരണയുണ്ടാക്കും. ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയവ രണ്ടു തവണ പരിശോധിക്കാം.

2. ടാര്‍ഗറ്റ് ചെയ്യണം. ഓരോ ജോലിക്കും കമ്പനിക്കും അനുസരിച്ച് റെസ്യൂമെ പരിക്ഷകരിച്ച് അയക്കുന്നതാണു നല്ലത്. ഏതു ജോലിക്കും ഒരെ റെസ്യൂമെതന്നെ അയച്ചാല്‍ ഒട്ടും മിനക്കെടാന്‍ തയ്യാറല്ലാത്തയാളാണെന്ന തോന്നലുണ്ടാകും.

3. നീളം ്കുറയ്ക്കൂ. ഒന്നോ രണ്ടോ പേജുകള്‍ മതി. ഒറ്റ വായനയില്‍ തന്നെ ഹയറിങ് ഉദ്യോഗസ്ഥന് എല്ലാ കാര്യവും പിടികിട്ടും വിധം ലളിതവും വ്യക്തവുമായിരിക്കണം.

4. ഫോട്ടോ എന്തിന്. റെസ്യുമെയില്‍ ഫോട്ടൊ നിര്‍ബന്ധമില്ല. മതം, ജാതി, വിവാഹ കാര്യം, ഫെയ്‌സ്ബുക്  അക്കൗണ്ട് ലിങ്ക് തുടങ്ങിയവയും വേണ്ട.

5. ശമ്പളം പിന്നീട്. പ്രതീക്ഷിക്കുന്ന ശമ്പളമെത്ര എന്ന കാര്യം റെസ്യൂമെയില്‍ പരാമര്‍ശിക്കേണ്ട. അതിനുള്ള സമയം പിന്നീട്.

Credit : Malayala Manorama | 2017 May 1 | P-7
Author : Ashwin Nayar

Waiting for your comment and feedback...

0 comments:

ALIAZAR
+919744285222
EKM, Kerala

SEND ME A MESSAGE