ഗ്രാഫിക് ഡിസൈനിംഗ് – തുടക്കക്കാര്‍ അത്യാവശ്യം മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങള്‍.
- 11:03:00 pm
- by
- Aliazar
എന്താണ് ഗ്രാഫിക് ഡിസൈന്‍ ?
ടെക്സ്റ്റുകളും, ഇമേജുകളും, നല്ല ആശയങ്ങളും കൂടിച്ചേരുന്ന ഒരു പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കലയാണ് ഗ്രാഫിക് ഡിസൈനിംഗ്.
ഗ്രാഫിക് ഡിസൈനിംഗ് പല രൂപങ്ങളിലായി നമുക്കു ചുറ്റിലുമായി എപ്പോഴും കാണാന്‍ സാധിക്കും. ദിവസേന നമ്മുടെ മുന്നിലെത്തുന്ന പത്രങ്ങള്‍, മാഗസിനുകള്‍ തുടങ്ങി പുസ്തകങ്ങള്‍, അവയുടെ കവറുകള്‍, ക്ഷണക്കത്തുകള്‍, വിസിറ്റിംഗ് കാര്‍ഡുകള്‍, ബ്രോഷറുകള്‍, ബില്ലുകള്‍, പ്രോഡക്ട് പാക്കേജുകള്‍, ബോര്‍ഡുകള്‍, പരസ്യങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ വിശാലമായിക്കിടക്കുകയാണീ മേഖല.
പ്രിന്റിംഗിനു വേണ്ടിയാണെങ്കിലും ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കു വേണ്ടിയാണെങ്കിലും (കളര്‍ മോഡുകള്‍, റെസലൂഷ്യന്‍ തുടങ്ങിയ ചില സാങ്കേതിക കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍) ഗ്രാഫിക് ഡിസൈനിംഗിന്റെ അടിസ്ഥാന കാര്യങ്ങള്‍ ഏകദേശം ഒന്നുതന്നെയാണ്.നല്ല ഭാവനാശാലിയായ ഒരു ഗ്രാഫിക് ഡിസൈനര്‍ക്ക് ഒരു പ്രോഡക്ടിനെക്കുറിച്ചോ, സര്‍വ്വീസിനെക്കുറിച്ചോ ഉള്ള ഇന്‍ഫോര്‍മേഷനുകള്‍ വളരെ രസകരമായ രീതിയില്‍ target audience ലേക്ക് എത്തിക്കാന്‍ സാധിക്കും. ഒരു ലക്ഷ്യം നേടിയെടുക്കാന്‍ വേണ്ടിയാകണം നിങ്ങളുടെ ഓരോ ഡിസൈനും മത്സരിക്കേണ്ടത്. അതു ചിലപ്പോള്‍ ഒരു പ്രോഡക്ടിന്റെ വില്‍പനയായിരിക്കാം, പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണം ആവാം, ബിസിനസിന്റെ ബ്രാന്റിങ്ങിനു വേണ്ടിയാകാം. എന്താണോ ഡിസൈന്‍ കൊണ്ട് നേടിയെടുക്കാന്‍ ഉദ്ദേശിക്കുന്നത് ആ ലക്ഷ്യത്തില്‍ ഫോക്കസ് ചെയ്തുവേണം വര്‍ക്ക് ആരംഭിക്കാന്‍.
ആവശ്യമില്ലാതെ ഒരു കുത്ത് (dot) പോലും ഡിസൈനില്‍ ഉപയോഗിക്കാന്‍ പാടില്ല. അമിതമായ കളറുകളും അവിടെയുമിവിടെയുമായി ചിതറിക്കിടക്കുന്ന ടെക്സ്റ്റുകളുമൊക്കെ ഒറ്റനോട്ടത്തില്‍ നിങ്ങളുടെ ഡിസൈനിനു ഭംഗി നല്‍കിയേക്കാമെങ്കിലും അവ നിങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ നിഷ്ഫലമാക്കിയേക്കാം.
0 comments:
Post a Comment