Hello,This is me!

Aliazar

Creative Graphic Designer Photography is my passion Proffesional Web Designer

Sunday 11 February 2018

എന്താണ് ബ്രാന്‍ഡ് ? എന്താണ് ബ്രാന്‍ഡബിള്‍ ? ഇവ തമ്മിലുള്ള വ്യത്യാസം എന്ത്.

ഒരു ഉൽപ്പന്നം, അല്ലങ്കിൽ ഒരു സർവീസ് അതിൻ്റെ പേര് എടുത്ത് പറഞ്ഞു കൊണ്ട് - കടയിൽ നിന്ന് ചോദിച്ചു വാങ്ങുകയോ അതുമല്ലങ്കിൽ, നെറ്റ് ലോകത്ത് ഓർത്ത് വെച്ച് ഉപയോഗിക്കുകയോ ചെയ്യുന്നുവെങ്കിൽ അതിനെ നമുക്കു ബ്രാൻഡ് എന്ന് വിശേഷിപ്പിക്കാം.


ബ്രാൻഡബിൾ എന്ന് പറയുന്നത്, ആധുനിക ലോകത്ത് ഒരു ബ്രാൻഡായി പരിണമിക്കാനുള്ള ഗുണ നിലവാരങ്ങളുള്ള പേരുകളെ, ബ്രാൻഡബിൾ നെയിം എന്ന് പറയും. 



നിങ്ങള്‍ ഒരു ബിസിനസുകാരനാണോ ? അതൊ ഒരു ബിസിനസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ ? 

എങ്കില്‍ ബ്രാന്‍ഡിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ തീര്‍ച്ചയായും വായിക്കുക.

1⃣ ബ്രാൻഡ് നെയിം ഉണ്ടാക്കുമ്പോൾ അർത്ഥവത്തായ പേര് കണ്ടെത്തുക. പ്രോഡക്റ്റിന് ചേരുന്ന പേര് ഹോട്ടലിനും ആശുപത്രിക്കും ചേരില്ല. ലേഡീസ് വാനിറ്റി ബാഗിന് കൊടുക്കുന്ന പേര് ആണുങ്ങളുടെ ഷോൾഡർ ബാഗിന് ചേരില്ല എന്നത് ഓർക്കുക. ചില അപൂർവം പേരുകൾ എല്ലാറ്റിനും ചേരുന്നുണ്ട്. Park Avenue, Brut, Killer, Sunnex, Buffalo, Mont Blanc, Casio തുടങ്ങിയ അനേകം കമ്പനികൾ ഇതേ പേരിൽ ലേഡീസ് ഐറ്റംസ് എത്രയോ തവണ ഇറക്കിയിട്ടുണ്ട്. പക്ഷെ, എല്ലായ്പ്പോഴും വൻ പരാജയമാണ് സംഭവിച്ചത്. കുറെയധികം ബ്രാൻഡുകളുടെ നിരവധി ഉദാഹരണങ്ങൾ പറയാനുണ്ട്. ഒരു സൂചന മാത്രമാണ് ഇവിടെ പറഞ്ഞത്.

2⃣ മൗത്ത് പബ്ലിസിറ്റിക്ക് സഹായകരമായ - അനുകൂലമായ എന്നാൽ, പ്രൊഫഷണലിസം തുടിക്കുന്ന Spelling Challenges ഇല്ലാത്ത പേരുകൾ കണ്ടെത്തുക.

3⃣ പേരിനൊപ്പം ഒരു കഥകൂടിയുണ്ടങ്കിൽ - അതുമല്ലങ്കിൽ പേര് ഏതെങ്കിലും തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിപ്പിക്കുമെങ്കിൽ, ആരോഗ്യകരമായ സംശയങ്ങൾ ജനിപ്പിക്കുമെങ്കിൽ, കൗതുകം തോന്നുന്ന എന്തെങ്കിലും പേരിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടങ്കിൽ ഓർമ്മയിലിരിക്കാൻ എളുപ്പമാകും. Flipkart (Flip Cart), Vodafone (Voda phone), MyToor (My Tour), Quikr (Quicker) Amazon (നദിയുടെ പേര്‌) Alibaba (Alibaba Story) WhatsApp (Whats Up) Google എന്നത് തെറ്റ് (Googol) കൊണ്ടും ചോദ്യം കൊണ്ടും ഓർമ്മയിൽ നിൽക്കും. ഇനി ഒരാൾ FLIPKART തുടങ്ങുമ്പോൾ മറ്റൊരാൾ പോയി CopyCat വ്യക്തിത്വത്തിൽ StoreKart തുടങ്ങുന്നത് അപകടമാണ് എന്നത് ഓർക്കുക. (Flipkart, Bagskart, Lenskart, WatchKart, Jewelskart എന്നിവ ഒരേ കുടുംബമാണ്) ഇങ്ങിനെ ചെയ്യുമ്പോൾ, നമ്മുടെ പേരിനു സ്വന്തമായ വ്യക്തിത്വം ഇല്ല എന്നത് നാം പറയാതെ പറയുന്നു. കൂടാതെ, ഞാനൊരു കോപ്പിയടി ബ്രാൻഡാണ് എന്നതും നാം വിളിച്ചു പറയുന്നു. ഇത് പ്രസ്‌തുത ബ്രാൻഡിലേക്ക് ലോ ലെവൽ ഉഭോക്താക്കളെ മാത്രം ആകർഷിക്കാൻ കാരണമാകും. സൂക്ഷിക്കുക. (CopyCat വ്യക്തിത്വം ഒരു ബിസിനസ്സുകാരനിലെ മോശം അവസ്ഥയാണ്.)

4⃣ സംഗീത സാന്ദ്രമായ പരസ്യങ്ങൾ ചെയ്യേണ്ടിവരുമ്പോൾ ഗാനത്തിലെ വരികളിൽ നമ്മുടെ പേരിനെ കൊണ്ട് വരാൻ കഴിയുന്ന ലാളിത്യം ഉണ്ടങ്കിൽ വളരെ നല്ലത്.

5⃣ ആരോഗ്യം, ഉല്ലാസം, യാത്ര, ഹോട്ടൽ, വിദ്യാഭ്യാസം തുടങ്ങി പൊതുവായ ബിസിനസ്സ് ആണ് ലക്ഷ്യമെങ്കിൽ, ബ്രാൻഡ് നാമത്തിൽ മതപരമായ സ്വരം ഒരു കാരണവശാലും കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കുക. ചില പ്രാദേശിക സ്വരങ്ങളും സ്ഥല നാമങ്ങളും ഈ ഗണത്തിൽ പെടുന്നവയാണ്. ഇ-ബിസിനസ്സിൽ ലോകമാണ് നിങ്ങളുടെ വിപണി, ഒരു മത വിഭാഗമോ പഞ്ചായത്തോ ജില്ലയോ അല്ല. ഒരു ലോകോത്തര ബ്രാൻഡാണ് ലക്ഷ്യമെങ്കിൽ സൂക്ഷിച്ചു മാത്രം പേര് കണ്ടെത്തുക. ഒരു വർഗീയ കലാപമോ, ലഹളയോ, പ്രശ്നങ്ങളോ നടക്കുമ്പോൾ മതപരമായ പേരുകൾ അക്രമിക്കപ്പെടാനും അതിനോട് സവിശേഷ വെറുപ്പ് രൂപം കൊള്ളാനും അത് കാരണമാകും. എന്നാൽ, ചില കേസുകളിൽ ഇത് വിപണിയിൽ എളുപ്പകരമായി കടന്നു കയറാനും സാഹായിക്കുന്നുണ്ട്, ഉദാഹരണങ്ങൾ ChristianMatrimony.com, MuslimMatrimony.com, HinduMatrimony.com എന്നിങ്ങനെ....

6⃣ ബ്രാൻഡ് നാമം കാലത്തെ അതിജീവിക്കാൻ കരുത്തുള്ളതാകണം. നമ്മുടെ പരിസരത്തെ, 3G മൊബൈൽ സ്റ്റോറുകൾ 'MyG' എന്നതിലേക്ക് മാറ്റാനായി 25 കോടി രൂപയും ഒരു വർഷം നീണ്ടുനിന്ന ക്യാമ്പയിനും മടക്കേണ്ടി വന്നത് നമുക്കൊരു വലിയ തിരിച്ചറിവായിരിക്കണം.എന്നിട്ടും പാതിയോളം ആളുകൾ ഇപ്പോഴും കരുതുന്നത് 3G മൊബൈൽ ഷോപ് പൂട്ടിപ്പോയി എന്നാണ്.

7⃣ ട്രേഡ്മാർക് റെജിസ്ട്രേഷന് തടസമാകുന്ന പേരുകൾ ഇടാതിരിക്കുക. പൊതു ഉപയോഗത്തിലുള്ള വാക്കുകളും ചരിത്ര സ്മാരകങ്ങളുമായി ബന്ധമുള്ള പേരുകളും മഹത് വ്യക്തികളുടെ പേരുമായി സാമ്യം ഉള്ള പേരുകളും തറവാട്ടു പേരുകളും ട്രേഡ്മാർക് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. അഥവാ കിട്ടിയാൽ തന്നെ കേസും പുലിവാലും ഒഴിഞ്ഞ സമയം ഉണ്ടാകില്ല. ഒരു പാട് ഉദാഹരങ്ങൾ കേരളത്തിലും ഉണ്ട്. ചെമ്മണ്ണൂർ, ലുലു, ആലുക്കാസ്, മുത്തൂറ്റ് തുടങ്ങിയവയുടെ പരസ്‌പരമുള്ള കേസുകൾ ഉദാഹരണങ്ങളാണ്.

8⃣ പേര് തീരുമാനിക്കും മുൻപ് ട്രേഡ് മാർക് ലഭിക്കുമോ, വെബ് സൈറ്റ് വിലാസം ലഭിക്കുമോ, സോഷ്യൽ മീഡിയ ഐഡി ലഭിക്കുമോ എന്നതൊക്കെ വിശദമായി പഠിക്കുക. മനസ്സിലാക്കുക. എല്ലാ പാരമ്പര്യങ്ങളെയും തച്ചുടച്ചുകൊണ്ട്, മൊബൈൽ ഫോണുകൾ ജീവിതത്തെയാകെ പരിപൂർണ്ണമായി നിയന്ത്രിക്കുന്ന കാലത്തിലേക്കാണ് നാം യാത്ര പോകുന്നത്. ആരോഗ്യവും, ബാങ്കും, ടാക്‌സും, ബില്ലുകളും, വിദ്യഭാസവും, വാങ്ങലും കൊടുക്കലും തുടങ്ങി എന്തും ഏതും നമ്മുടെ വിരൽ തുമ്പിലേക്ക് ഒതുങ്ങുന്ന കാല ത്തിലാണ് നാം സഞ്ചരിക്കുന്നതെന്ന് ഓർക്കുക.വിഷയം മാറിപ്പോകും എന്നത് കൊണ്ട് ചുരുക്കുകയാണ്. ബ്രാൻഡ് നാമം എല്ലായ്പോഴും Creative, Conceptual, Communicative, Different, Vigilant, Relevant, Emotional ആകാൻ ശ്രദ്ധിക്കുക എന്നതാണ് ആത്യന്തികമായി പറയാനുള്ളത്. ഇതിന് ശേഷമാണ് നാം ലോഗോയിലേക്ക് പ്രവേശിക്കേണ്ടത്.

ലോഗോയുടെ വിവിധ രൂപങ്ങളും സ്വഭാവങ്ങളും നേരെത്തെ പറഞ്ഞു കഴിഞ്ഞു. ലോഗോ ഉണ്ടാക്കുമ്പോൾ ഓർക്കുക, കോടിക്കണക്കിന് ലോഗോകളിൽ നിന്ന് - വ്യക്തിത്വം വിളിച്ചുപറയുന്ന രീതിയിൽ മാറിനിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ ലോഗോ കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല എന്ന് മാത്രമല്ല, ദോഷവുമാണ്. വിപണി മനഃശാസ്ത്രജ്ഞർ പറയുന്നത് 41 തവണയെങ്കിലും ഒരു പേര് ഉച്ചരിച്ചാൽ മാത്രമാണ് അത് ജന മനസ്സിൽ പതിയുക എന്നും ഓരോ 90 ദിവസത്തിലും ഒരു തവണയെങ്കിലും അയാളുടെ ഓർമ്മയിലേക്ക് നാം - ഏതെങ്കിലും മാർഗത്തിൽ വീണ്ടും ചെന്നില്ലങ്കിൽ അത് ഓർമ്മയെയും ബ്രാൻഡിനെയും ബാധിക്കുമെന്നുമാണ്. എന്നാൽ, ഒരു ലോഗോ വെറും ഒൻപത് തവണ കാണുമ്പോൾ മനസ്സിൽ പതിയുമെന്നും പിന്നീടത് വർഷത്തിൽ ഒരു തവണ നമുക്ക് ഏതെങ്കിലും രീതിയിൽ കാണാനോ ആ വിഷയവുമായി ബന്ധപ്പെട്ടത് എന്തെങ്കിലും വായിക്കാനോ കേൾക്കാനോ സംസാരിക്കാനോ കഴിഞ്ഞാൽ പോലും മനസ്സിൽ നില നിൽക്കുമെന്നുമാണ്. അതെ, ഒരു ചിത്രം ആയിരം വാക്കുകളേക്കാള്‍ വാചാലമാണ്. (വിഷയത്തിൽ വ്യത്യസ്തമായ മനഃശാസ്ത്ര നിരീക്ഷണങ്ങൾ ഉണ്ട്. അതെല്ലാം ഇവിടെ പറഞ്ഞിട്ടില്ല )

കമ്പനി നാമം അല്ലങ്കിൽ ബ്രാൻഡ് നെയിം തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നതിൻ്റെ ഇരട്ടിയിലധികം ബുദ്ധിമുട്ടും സമയവും ലോഗോ ഫൈനലൈസ് ചെയ്യാൻ ആവശ്യമുണ്ട്. ഭൂരിഭാഗം പേരും ബ്രാൻഡ് നെയിം തിരഞ്ഞെടുക്കുന്നതിൽ നല്ല ശ്രദ്ധ നൽകും. ലോഗോക്ക് പലപ്പോഴും പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ ഒരു പുതിയ ബിസിനസ്സ് വളര്‍ത്തുന്നതില്‍ ബ്രാൻഡ് നാമം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ബ്രാൻഡ് ലോഗോയും.

എങ്ങനെ ആകര്‍ഷകമായ ലോഗോ നിര്‍മ്മിക്കാം എന്നതാണ് ഇനി നാം പറയുന്നത്:

ലോഗോ നിര്‍മ്മിക്കാൻ ഇറങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് ഗൂഗിൾ ഇമേജിൽ കയറി ലോഗോകളെ സംബന്ധിച്ച് ധാരണ ഉണ്ടാക്കുക എന്നതാണ്. നിലവിലെ കണക്ക് അനുസരിച്ചു ഗൂഗിൾ ഇമേജിൽ 65 കോടി ലോഗോകൾ ഉണ്ട്. ഒരു ഉദാഹരണത്തിലൂടെ പറയാം, നാം ഉണ്ടാക്കുന്ന ബ്രാൻഡ് നെയിം Consult Full എന്നാണ് എന്ന് കരുതുക. സ്വാഭാവികമായും മലയാളിയുടെ മനസ്സിൽ ആദ്യം വരിക CF ചേർത്ത് ഒരു ലോഗോ ഉണ്ടാക്കാം എന്നതാണ്. അങ്ങിനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ ആദ്യം ചെയ്യേണ്ടത് CF Logo എന്ന് ഗൂഗിൾ ഇമേജിൽ തപ്പുക. അപ്പോൾ പതിനായിരത്തിലധികം റിസൾട്ടുകൾ കാണും. അവയിൽ നിന്നൊക്കെ വ്യത്യസ്തമായി ചെയ്യുക. സാധിക്കില്ലെങ്കിൽ മറ്റു വഴികൾ ആലോചിക്കുക. Consult Full-ന് ഞങ്ങൾ ലോഗോ നിർമ്മിച്ചത് അനേകം പഠനങ്ങൾക്ക് ശേഷമാണ്. പ്രസ്‌തുത ലോഗോ പോലെയോ സമാനമായതോ നിലവിൽ ലോകത്തില്ല. ആ ലോഗോക്ക് പിന്നിൽ കൃത്യമായ അർത്ഥങ്ങളും ഒപ്പം ഒരു കഥയുമുണ്ട്. അത്, ഒരു ഘട്ടം വളർച്ച കഴിയുമ്പോൾ , പിആർ സ്‌ട്രാറ്റജിയുടെ ഭാഗമായി ലോകത്തോട് പറയുമ്പോഴാണ് ആളുകൾ മാനസ്സിലാക്കുക. ആ മനസ്സിലാക്കൽ പിന്നീട് ഓർമ്മയിൽ നിൽക്കുകയും ചെയ്യും. ഈ രീതി അവലംബിക്കാൻ ശ്രമിക്കാം. അതുമല്ലങ്കിൽ മറ്റു വഴികൾ സ്വീകരിക്കാം.

ഒരുപാട് പണം മുടക്കി ബ്രാൻഡ് ഡെവലപ്പ് കമ്പനികളെ സമീപിക്കാൻ വിഷമം ഉള്ളവർക്ക് നല്ല കലാ ബോധവും അൽപമെങ്കിലും വിപണി സ്‌പന്ദനം അറിയുകയും ചെയ്യുന്ന ഗ്രാഫിക് ഡിസൈനറെ സമീപിക്കാം. പക്ഷെ, സമീപിക്കുന്നതിന് മുൻപ് അവർ ചെയ്ത വർക്കുകൾ വിശദമായി പഠിക്കുക. ശേഷം മാത്രം വർക്ക്‌ ഏൽപ്പിക്കുക. ഈ രീതിയാകുമ്പോൾ വലിയ ബജറ്റ് ആവശ്യം വരില്ല. നിലവിലെ സാഹചര്യം അനുസരിച്ചു ഒരു 40K ഉള്ളിൽ തീരും എന്നാണ് വിശ്വാസം. ഇതിലും താഴേക്കു പോയാൽ ലോഗോ, ബ്രാൻഡ് ലോഗോയാകില്ല. പകരം പേരിന് ഒരു ലോഗോ മാത്രമായിരിക്കും അത്. ഗ്രാഫിക് ഡിസൈനറോട് കൃത്യവുമായ നമ്മുടെ മാർക്കറ്റും ആവശ്യവും സങ്കൽപ്പവും പറഞ്ഞു കൊടുക്കാൻ മറക്കരുത്. ലോഗോ എല്ലായ്‌പ്പോഴും വെക്ടര്‍ ഫോര്‍മാറ്റിലായിരിക്കാനും അനാവശ്യമായ ഇഫക്ടുകളും സ്‌ട്രോക്കുകളും ഷാഡോകളുമൊക്കെ കൊടുത്ത് ലോഗോയെ വികൃതമാക്കാതിരിക്കാനും ഡിസൈനറോട് പറയുക. മനുഷ്യ മസ്തിഷ്‌കം Complex ലോഗോയെക്കാള്‍ Simple ലോഗോ വളരെ എളുപ്പത്തില്‍ ഓര്‍ത്തെടുക്കുമെന്ന കാര്യം ഓർത്ത് കൊണ്ട് ലോഗോ നിർമ്മിക്കുക.

ലോഗോ നിർമ്മിക്കുമ്പോൾ പരമാവധി നോര്‍മല്‍ ടൈപ്പ് ലെറ്റര്‍സ്റ്റൈല്‍ ഉപയോഗിക്കരുത്. പ്രസ്തുത ലെറ്റർ സ്‌റ്റൈലുകളിൽ അത്യാവശ്യം മാറ്റങ്ങൾ വരുത്തി അതിനെ നമ്മുടെ സ്വന്തം സ്റ്റൈൽ ആക്കുക. ഓർമ്മയിൽ നിൽക്കാനുള്ള ആദ്യ ചുവടാണിത്. വെബ് വേർഷനിൽ വരുമ്പോഴും വീഡിയോ പരസ്യങ്ങളിൽ ഉപയോഗിക്കുമ്പോഴും Visual Appeal കൊണ്ടുവരാൻ കഴിയാവുന്ന രീതിയിൽ നിർമ്മിക്കുക. ദിനപ്പത്രങ്ങളിലും ചുമരുകളിലും, ബോര്‍ഡുകളിലുമൊക്കയായിരുന്നു പ്രധാനമായും പഴയകാല പരസ്യങ്ങള്‍ പ്രത്യക്ഷപ്പടാറുള്ളത്. ഇന്നത് സോഷ്യല്‍ മീഡിയകളിലും മെയ്‌ലുകളിലും സേർച്ച് എഞ്ചിനുകളിലും മൊബൈലുകളിലും വെബ്‌സൈറ്റുകളിലും ആണെന്നത് മറക്കാതിരിക്കുക. ജനതയുടെ ഹരത്തിനെ ത്രുപ്തിപ്പെടുത്തുന്ന രീതി പിന്തുടരാൻ ശ്രമിക്കുക.

പ്രൊമോഷണൽ ക്യാമ്പയിൻ്റെ ഭാഗമായി ഉപയോഗിക്കുമ്പോൾ - വിശേഷിച്ച്, തൊപ്പികൾ, ടി-ഷർട്ടുകൾ, ചായക്കപ്പുകൾ, വാട്ടർ ബോട്ടിൽ, മഗ്ഗുകൾ, പേനകൾ, വാച്ചുകൾ, പഴ്‌സുകൾ തുടങ്ങി എന്തിലും ഏതിലും തുന്നിയെടുക്കാനും അച്ചടിക്കാനും ബുദ്ധിമുട്ടില്ലാത്തത് ആയാൽ വളരെ നല്ലത്. ശ്രദ്ധിക്കുക, ലോഗോ എന്ന് പറഞ്ഞാൽ ബ്രാൻഡ് അല്ല, ബ്രാൻഡ് എന്ന അവസ്ഥയുടെ ഒരു നിസ്സാര ഭാഗം മാത്രമാണ്. ബ്രാൻഡ് എന്ന അവസ്ഥ അനേകം കാര്യങ്ങളുടെ കൂടിച്ചേരലുകളിലൂടെ സംഭവിക്കുന്നതാണ് എന്നത് നാം മറക്കരുത്. ആയതിനാൽ ഒരു ലോഗോയിൽ നിന്ന് ബ്രാൻഡ് എന്ന അവസ്ഥയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ, Logo Placement Rules, Logo Development Guidelines എന്നിവ അറിയുന്ന ഗ്രാഫിക് ഡിസൈനറെ മാത്രം സമീപിക്കുക. ഇത്തരത്തിൽ നാം ശ്രദ്ധിക്കാതെ പോകുന്ന അനേകം ചെറിയ ചെറിയ തെറ്റുകളുടെ പരിണിതഫലമാണ് യഥാർത്ഥത്തിൽ നമ്മുടെ പരാജയം എന്നത് ഓർക്കുക.

എത്ര ചെറിയ അളവുകളിലേക്ക് മാറ്റിയാലും വ്യക്ത നഷ്ട്ടപ്പെടാത്ത ലോഗോകൾ നിർമ്മിക്കാൻ ശ്രമിക്കുക. നിർമ്മാണ സമയത്ത് തന്നെ പല അളവുകളിൽ ചെയ്തു നോക്കാൻ മറക്കാതിരിക്കുക. ഉപയോഗിക്കുന്ന വർണ്ണങ്ങളുടെ കൃത്യമായ കണക്കുകൾ സൂക്ഷിക്കുക. അല്ലങ്കിൽ ലോഗോയുടെ നിറം സ്ഥിരമായി ഒന്നാകില്ല. ഓരോ തവണയും അത് മാറാതിരിക്കാൻ - യൂണിഫോമിറ്റി നില നിറുത്താൻ ലോഗോക്ക് ഉപയോഗിച്ച വർണ്ണങ്ങളും അക്ഷര രീതികളും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുക. ലോഗോയുടെ ജോലി പൂർത്തീകരിച്ചാൽ പ്രസ്‌തുത ലോഗോ എങ്ങനെയൊക്കെ Place ചെയ്യണം എങ്ങിനെയൊക്കെ Place ചെയ്യാന്‍ പാടില്ല എന്നതിനുള്ള Logo Placement Rules-കൂടി ഉണ്ടാക്കാൻ ശ്രദ്ധിക്കുക.

ഈ അടുത്ത കാലത്ത് നൂറുകണക്കിന് ബ്രാന്‍ഡുകള്‍ അവരുടെ ലോഗോ പൂർണ്ണമായും മാറ്റുകയോ, കാര്യമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്‌തു. ചിലർ പേര് തന്നെ മാറ്റുകയും ചെയ്തു. അതിൽ കേരള ബ്രാൻഡുകളും ദേശീയ ബ്രാൻഡുകളും അന്തർദേശീയ ബ്രാൻഡുകളും ഉണ്ടായിരുന്നു. കേരള ബ്രാൻഡുകളിൽ പ്രമുഖരാണ് വീഗാലാൻഡ്, മലബാര്‍ ഗോള്‍ഡ്, മൊബൈൽ വേൾഡ്, കല്യാണ്‍ സില്‍ക്‌സ്, ഹൈ ലൈറ്റ് ബിൽഡേഴ്‌സ് തുടങ്ങിയവർ.... കാരണങ്ങൾ പലതായിരുന്നു. അതോരോന്നായി പറയൽ എളുപ്പകരമല്ല, ഒരു കാര്യം ഓർക്കുക; ലോഗോ ഒരു സ്ഥാപനത്തിൻ്റെ ജീവ നാഡിയാണ്. അത് കൊണ്ടാണ് കോടികൾ മുടക്കി പലരും ലോഗോ പൂർണ്ണമായും മാറ്റിയതും അത് ജനത്തിലെത്തിക്കാൻ വീണ്ടും ശക്തമായ ക്യാമ്പയിൻ ചെയ്യുന്നതും. ( ഇത്തരം നീക്കത്തിലെ റി-ബ്രാൻഡിംഗ്, ഫ്രഷ്‌നെസ്സ് മൂവ് തുടങ്ങിയ സാധ്യതകൾ ഇവിടെ പറയുന്നില്ല.)

പല സ്റ്റാര്‍ട്ടപ്പുകളും വലിയ അബദ്ധമാണ് ലോഗോ നിർമ്മാണത്തിൽ ചെയ്യുന്നത്. ബ്രാൻഡിൻ്റെ ജീവനാഡിയായ ലോഗോ ഡിസൈന്‍ ചെയ്യാന്‍ , കുറച്ചു പണം മുടക്കാൻ കഴിയുമെങ്കിൽ, ബ്രാന്‍ഡ് ബിൽഡിംഗ് Experience ഉള്ള കമ്പനികളെ അല്ലങ്കിൽ വ്യക്തികളെ ലോഗോ ഏല്‍പിക്കുന്നതാണ് ഉചിതം.


Article Credit E-BUSSINESS CLUB 

Waiting for your comment and feedback...

0 comments:

ALIAZAR
+919744285222
EKM, Kerala

SEND ME A MESSAGE